തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ: വേണ്ടി വന്നാൽ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്ന് സിയാദ്
KeralaNews

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ: വേണ്ടി വന്നാൽ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്ന് സിയാദ്

തിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാൻ വേണ്ടിവന്നാൽ, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്. രോഗം കൂടുതൽ ഇനം മൃഗങ്ങളിലേക്ക് പടർന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മൃഗങ്ങളെ ബാധിച്ച ക്ഷയ രോഗത്തിനു കാരണം മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണെന്നാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന്റെയും വെറ്റിനറി കോളജിന്റേയും കണ്ടെത്തല്‍. ക്ഷയരോഗം പടരാനുളള കാരണങ്ങളും സിയാദിന്റെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. പുളളിമാനുകളുടേയും കൃഷ്ണമൃഗങ്ങളുടേയും ക്രമാതീതമായ വംശവര്‍ധനയും സൗകര്യങ്ങളുടെ കുറവുമാണ് പ്രധാന കാരണം. രോഗവാഹകരായ എലി , പൂച്ച, തെരുവുനായ്ക്കള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധ കണ്ടെത്തിയ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അഴുക്കു ചാലുകള്‍ നവീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

Related Articles

Post Your Comments

Back to top button