മുഖ്യമന്ത്രിയുടെ മരുമകന്‍ റിയാസും ടിവി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍

കോഴിക്കോട്: സിപിഎം നേതാക്കളായ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ സമരം ചെയ്ത കേസിലാണ് കോടതി ഇരുവരെയും രണ്ടാഴ്‌ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനയാത്രക്കൂലി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.
2016ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടര്‍ന്ന് കോഴിക്കോട് കോടതിയില്‍ ഹാജരായപ്പോഴാണ് നടപടി. കോഴിക്കോട് ജെ സി എം കോടതി നാലിന്റെതാണ് ഉത്തരവ്. ടിവി രാജേഷ് എം എല്‍ എ, പി എ മുഹമ്മദ് റിയാസ്, കെ കെ ദിനേശന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂവരോടും കോഴിക്കോട് ജെസിഎം കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനേത്തുടര്‍ന്നാണ് ടി വി രാജേഷും മുഹമ്മദ് റിയാസും കെ കെ ദിനേശനും ഇന്ന് കോടതിയിലെത്തിയത്. ഈ വേളയിലാണ് കോടതി രണ്ടാഴ്‌ച്ചത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. ഒരുകേസില്‍ പ്രതിയായ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ വരികയും എന്നാല്‍ ഹാജരായവരെ മാത്രം വിചാരണ ചെയ്ത് ശിക്ഷിക്കുമ്ബോഴാണ് ഒളിവില്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തി പുതിയ ക്രൈം നമ്ബറില്‍ ലോങ്ങ് പെന്‍ഡിങ്ങ് കേസ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇത്തരത്തില്‍ കേസില്‍ ഒന്നാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. ഇത്തരത്തില്‍ ലോങ്ങ് പെന്‍ഡിങ്ങ് കേസില്‍ ഉള്‍പ്പെട്ടാല്‍ ഇത്തരക്കാരെ പിടികിട്ടാപ്പുള്ളിയായാണ് കണക്കാക്കുന്നത്. മാത്രമല്ല എല്ലാ മാസവും ഇവര്‍ക്ക് വാറണ്ട് അയക്കുന്നതിനൊപ്പം സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യാം. ഈ നിയമങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മരുകന്‍ കാറ്റില്‍പ്പറത്തിയിരുന്നു.
കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തോളം പ്രതികള്‍ ആണ് കേസിലുള്ളത്. ഐപിസി 143, 147, 452, 332, 353, 427, 149 എന്നിവയും പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 3 മാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് മൂഹമ്മദ് റിയാസ്. പക്ഷെ ഒരൊറ്റത്തവണ മാത്രമാണ് കേസിന്റെ വിചാരണക്കായ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിയാസ് ഹാജരായത്. തുടര്‍ന്നുള്ള പല അവസരങ്ങളിലും കോടതി സമന്‍സ് അയച്ചിട്ടുപോലും ഇയാള്‍ ഹാജരായില്ല. ടിവി രാജേഷ് എംഎല്‍എ ഉള്‍പ്പടെ പ്രതിയായ കേസില്‍ ആകെ മൂന്ന് പേര് മാത്രമാണ് ഹജരായത്. മൂന്നൂപ്രതികളില്‍ മൂന്ന്, നാല് പ്രതികളെ ശിക്ഷിച്ചപ്പോള്‍ ഹാജരായ എട്ടാം പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു. 2019 മാര്‍ച്ച് മാസമാണ് ഹാജരായ പ്രതികളെ വച്ച് കേസില്‍ കോടതി വിധി പ്രസ്താവിച്ചത്.