ചിറ്റൂരിൽ ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ

ചിറ്റൂരിൽ കാണാതായിരുന്ന ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥിന്റെ മക്കളായ രാമനും ലക്ഷ്മണനും ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ചിറ്റൂർ ലങ്കേശ്വര ക്ഷേത്രക്കുളത്തിൽ നിന്നാണ് കണ്ടെത്തിയത്.
ചിറ്റൂർ ബോയ്സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും ഇന്നലെ മുതലാണ് കാണാതായത്. തിരച്ചിലിനിടെ അവരുടെ വസ്ത്രങ്ങൾ കുളത്തിനരികിൽ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തകർ അന്വേഷണം ശക്തമാക്കിയത്. തുടർന്ന് ആദ്യം ലക്ഷ്മണന്റെയും, പിന്നീട് രാമന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ക്ഷേത്രത്തിൽ എല്ലാ വൈകുന്നേരങ്ങളിലും ഇരുവരും വിളക്ക് കത്തിക്കാൻ പതിവായി പോകാറുണ്ടായിരുന്നു. ഇന്നലെയും അതിനായി ക്ഷേത്രത്തിലെത്തിയതായാണ് വിവരം. തുടർന്ന് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചിരിക്കാമെന്ന് ആണ് പ്രാഥമിക നിഗമനം. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Tag: Twin brothers found dead in Chittoor



