വീട്ടിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന യുവതിയും സുഹൃത്തും പോലീസ് പിടിയില്‍
NewsKeralaCrime

വീട്ടിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന യുവതിയും സുഹൃത്തും പോലീസ് പിടിയില്‍

മുഹമ്മ: മുന്‍ പരിചയത്തില്‍ വീട്ടിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന യുവതിയും സുഹൃത്തും പോലീസ് പിടിയില്‍. കല്ലമ്പലം വടക്കേവിള വീട്ടില്‍ അനിത (40), കബീര്‍ (53) എന്നിവരെയാണ് മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവാരണം പുന്നച്ചുവട്ടില്‍ അമൃതവല്ലിയുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്.

ഓഗസ്റ്റ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. അമൃതവല്ലിയുമായി സൗഹൃദത്തിലായിരുന്ന അനിത ഉച്ചയ്ക്കു വീട്ടിലെത്തി മാലയുമായി കടന്നുകളയുകയായിരുന്നു.

Related Articles

Post Your Comments

Back to top button