പത്ത് കോടിയുടെ ഹാഷിഷ് ഓയിലുമായി പാലക്കാട് രണ്ടുപേര്‍ പിടിയില്‍
NewsKeralaLocal NewsCrime

പത്ത് കോടിയുടെ ഹാഷിഷ് ഓയിലുമായി പാലക്കാട് രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: പത്ത് കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ആര്‍പിഎഫ് സംഘം പിടികൂടിയത്.

ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. അഞ്ച് കിലോയോളം ഹാഷിഷ് ഓയിലാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

Related Articles

Post Your Comments

Back to top button