
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്’ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഇതാ മലയാളത്തിന് പുറമെ തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്കും ആഹ്ലാദിക്കാന്‍ വക നല്കുന്ന ഒരു വിവരമാണ് പുറത്തുവരുന്നത്.
മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഉലകനായകന് കമല്‍ഹാസനും വേഷമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാലിബനിൽ കമൽ ഹാസൻ, ജീവ എന്നിവർ അഭിനയിക്കും എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതിഥി വേഷത്തിലെത്തുന്ന ഇരുവരും ഫെബ്രുവരിയിൽ ചിത്രീകരണത്തിന് വരുമെന്നാണ് വിവരം.
സോണലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ യുകെയിൽ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂൾ. ഇതിൽ 80 ദിവസവും മോഹൻലാലിന്റെ ചിത്രീകരണമുണ്ടാകും. 10-15 കോടിവരെയാണ് മോഹൻലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ഈ മാസം 18-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Post Your Comments