
ഇന്ത്യയിലെ മധ്യപ്രദേശിലെ ഒരു ദേശീയ ഉദ്യാനത്തില്‍ രണ്ട് ചീറ്റക്കുട്ടികള്‍ ചത്തു. മൂന്നാമത്തേത് ഗുരുതരാവസ്ഥയിലാണ്.
രാജ്യത്ത് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം 70 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ആദ്യമായി ജനിച്ച കുഞ്ഞുങ്ങളാണ് ചത്തത്.
കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന പെണ്‍ ചീറ്റ മാര്‍ച്ചിലാണ് പ്രസവിച്ചത്.
ചൊവ്വാഴ്ച പാര്‍ക്കിലെ താപനില ഏകദേശം 47 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു ഇതാണ് വിനയായത്. കുഞ്ഞുങ്ങളില്‍ ഭാരക്കുറവും നിര്‍ജ്ജലീകരണവും ഉള്ളതായി കണ്ടെത്തി. രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും വ്യാഴാഴ്ച രണ്ട് കുഞ്ഞുങ്ങള്‍ ചത്തതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അവശനിലയിലായ അവസാനത്തെ കുട്ടി ചികിത്സയിലാണെന്നും അവര്‍ പറഞ്ഞു.
1952-ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഇനങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് ചീറ്റകളെ കൊണ്ടുവന്നത്.
2022 സെപ്റ്റംബറില്‍ എട്ട് ചീറ്റകളെ നമീബിയയില്‍ നിന്ന് രാജ്യത്തേക്ക് മാറ്റി, 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൊണ്ടുവന്നു.
ഇതില്‍ മൂന്ന് ചീറ്റകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ചത്തത്. മൂന്ന് കുഞ്ഞുങ്ങളും ചത്തതോടെ മരണസംഖ്യ ആറായി.
ഈ മാസം ആദ്യം, മൃഗങ്ങളുടെ മരണത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments