കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവംത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി
NewsKeralaLocal News

കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവംത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. നിഖില്‍ സോമന്‍, ജിതിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.

എന്നാല്‍, കേസില്‍ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉപാധിയോടെയാണ് ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പരിധിയില്‍ വരുന്നില്ലെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം ഇവര്‍ക്ക് അനുവദിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related Articles

Post Your Comments

Back to top button