DeathEditor's ChoiceKerala NewsLatest NewsLocal NewsNews
പിക്ക് അപ്പ് വാൻ ഇടിച്ച് തെന്മലയിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു.

കൊല്ലം / നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ച് കൊല്ലം തെന്മല യിൽ കാൽനട യാത്രക്കാരായ മൂന്നു പെൺകുട്ടികൾ മരിച്ചു. വഴിയോ രത്തുകൂടി നടന്നുപോവുകയായിരുന്ന പെൺകുട്ടികൾ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു.തെന്മല ഉറുകുന്നിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തൻവീട്ടിൽ അലക്സ്- സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞു മോൻ- സുജ ദമ്പതികളുടെ മകൾ കെസിയ (16) എന്നിവരാണു മരണപ്പെട്ടത്. അപകടത്തെ തുടർന്ന് പിക്ക് അപ്പ് വാൻ അടുത്തുളള വയലിലേക്ക് മറിഞ്ഞു.