അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചു അപകടം; രണ്ടുപേര്‍ മരിച്ചു
NewsKerala

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചു അപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം മടവൂര്‍ ശ്രീ ശബരി രാജശേഖരന്‍ ഭട്ടതിരി(65), ശോഭന(63) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകന്‍ നിഖിലിനെ(38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറേകാലോടെ അടൂരിന് സമീപമുള്ള പുതുശേരി ഭാഗത്തുവച്ചായിരുന്നു അപകടമുണ്ടായത്. ഇരുകാറുകളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവരുടെ കാറിലേക്ക് എതിര്‍ദിശയില്‍വന്ന കാറാണ് ഇടിച്ചത്.

ദിശ തെറ്റിയാണ് വാഹനം വന്ന് ഇടിച്ചതെന്ന് പറയപ്പെടുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. ഈ കാറിലുണ്ടായിരുന്ന നാലു യുവാര്‍ക്കും പരിക്കേറ്റുവെങ്കിലും പരിക്കുകള്‍ ഗുരുതരമല്ല. ഇവരെ അടൂരിലെ സ്വകാര്യ അശുപത്രിയിലെത്തിച്ചു.

Related Articles

Post Your Comments

Back to top button