
കൊല്ലം: എംഡിഎംഎയും കഞ്ചാവും ഉള്‍പ്പടെയുള്ള ലഹരി പദാര്‍ഥങ്ങളുമായി യുവാക്കള്‍ പോലീസ് പിടിയില്‍. കുണ്ടറ ഇളമ്പള്ളൂര്‍ ആഷിക് മന്‍സിലില്‍ ആഷിക്, കുണ്ടറ നാന്തിരിക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വിപിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറ വെള്ളിമണിലാണ് സംഭവം. പ്രതികളില്‍ നിന്നും വീര്യം കൂടിയ ലഹരി പദാര്‍ഥങ്ങളായ എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്പന നടത്തുകയായിരുന്നുവെന്നാണ് സൂചന. കുണ്ടറ പോലീസ് സ്റ്റേഷന് ഐഎസ്എച്ച്ഒ മഞ്ജുലാലിന്റെ നേതൃത്വത്തില്‍ എസ്ഐ ബാബുകുറുപ്പ്, കുണ്ടറ പോലീസും കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബിന്‍സ് രാജ്, സുനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Post Your Comments