കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു
NewsNational

കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു

കുനോ: മോശം കാലാവസ്ഥയും നിര്‍ജ്ജലീകരണവും കാരണം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍, അടുത്തിടെ ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം ചത്തതായി അധികൃതര്‍ പറഞ്ഞു. ‘ജ്വാല’ എന്ന പെണ്‍ചീറ്റ മാര്‍ച്ചില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ചൊവ്വാഴ്ച രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചത്തതായി അധികൃതര്‍ പറഞ്ഞിരുന്നു.

മെയ് 23 ന്, താപനില ഏകദേശം 46-47 ഡിഗ്രി സെല്‍ഷ്യസാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഇത് മേഖലയിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. തുടര്‍ന്ന് ചീറ്റക്കുഞ്ഞുങ്ങളെ ദുര്‍ബലവും നിര്‍ജ്ജലീകരണം ഏറ്റതുമായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് അവശ്യ വൈദ്യസഹായം നല്‍കാന്‍ മൃഗഡോക്ടര്‍മാരെ സംഘം വിവരം അറിയിച്ചെങ്കിലും രണ്ട് ചീറ്റക്കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്നാണ് ഈ രണ്ട് കുഞ്ഞുങ്ങളം ചത്തത്. നാലാമത്തെ കുഞ്ഞിനെ പാല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായും തുടര്‍ ചികിത്സയ്ക്കായി നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു വരികയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

https://twitter.com/htTweets/status/1661731846189879299?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661731846189879299%7Ctwgr%5E552af93d73b9c83981f51af8fa871d38ee48eaa8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftwo-more-cheetah-cubs-died-in-kuno-park-219217

Related Articles

Post Your Comments

Back to top button