സ്കൂട്ടർ ട്രാൻസ്‌ഫോർമറിലേക്ക്‌ ഇടിച്ചുകയറി രണ്ടുപേർക്കു പരിക്ക്
NewsKerala

സ്കൂട്ടർ ട്രാൻസ്‌ഫോർമറിലേക്ക്‌ ഇടിച്ചുകയറി രണ്ടുപേർക്കു പരിക്ക്

കായംകുളം: സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണബാങ്കിനു സമീപത്താണ് അപകടം.സ്കൂട്ടർ ട്രാൻസ്‌ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചുവീണു. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button