ലഹരി വില്‍പന ചോദ്യം ചെയ്ത രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി: മൂന്ന് പേര്‍ കസ്റ്റഡിയില്‍
NewsKeralaCrime

ലഹരി വില്‍പന ചോദ്യം ചെയ്ത രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: ഇന്നലെ വൈകീട്ട് നാല് മണിയോടെ ലഹരി വില്‍പന ചോദ്യം ചെയ്ത സിപിഎം അംഗത്തിനെയും ബന്ധുവിനെയും ലഹരി മാഫിയ കുത്തിക്കൊലപ്പെടുത്തി. തലശേരി നിട്ടൂര്‍ സ്വദേശികളായി ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വില്‍പന ചോദ്യം ചെയ്തതും ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മുഖ്യപ്രതിയായ പാറായി ബാബുവിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദ് മരണമൊഴി നല്‍കിയിരുന്നു.

ഇന്നലെ വൈകീട്ട് തലശേരി സിറ്റി സെന്ററിനടുത്തുവച്ച് ലഹരി മാഫിയ മൂന്ന് പേരെയാണ് കുത്തി പരിക്കേല്‍പിച്ചത്. ഇല്ലിക്കുന്ന ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ്, ഖാലിദിന്റെ സഹോദരിയുടെ ഭര്‍ത്താവും സിപിഎം നിട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍, ഷമീറിന്റെ സുഹൃത്ത് നിട്ടൂര്‍ സാറാസില്‍ ഷാനിബ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയില്‍ വച്ചും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്.

ലഹരി വില്‍പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചയ്ക്ക് നിട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഷമീറിന്റെ മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തുതീര്‍പ്പിനായി ജാക്‌സണും സംഘവും ഖാലിദിനെയും മറ്റും റോഡിലേക്ക് വിളിച്ചിറക്കി. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്‌സണ്‍ ഖാലിദിനെ കുത്തി. തടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേല്‍ക്കുകയായിരുന്നു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

Related Articles

Post Your Comments

Back to top button