മദ്യപിച്ചു വാക്കുതര്‍ക്കം; കോഴിക്കോട് രണ്ടുപേര്‍ക്ക് വെട്ടേറ്റു
NewsKerala

മദ്യപിച്ചു വാക്കുതര്‍ക്കം; കോഴിക്കോട് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: കാരപ്പറമ്പിന് സമീപം രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഷെറിന്‍, ഷിബുരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ സുഹൃത്ത് മിഥുനാണ് വെട്ടിയത്. മദ്യപിച്ചിട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അക്രമം നടത്തിയ മിഥുനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button