ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്
NewsKeralaCrime

ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്

കൊച്ചി: ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ലുണ്ടാക്കി 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്. കേസില്‍ പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് അറസ്റ്റിലായി. ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ല് ഉണ്ടാക്കിയാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. പരിശോധനയില്‍ വെട്ടിപ്പ് പുറത്തുവന്നതോടെ ജിഎസ്ടി വകുപ്പ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും പ്രതികളുടെ പെരുമ്പാവൂരിലെ വീട്ടിലും പരിസരത്തും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇടപ്പള്ളിയില്‍ വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button