CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

പ്രായപൂർത്തിയാകാത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ളെ മൈസൂരിലേക്ക് കൂട്ടികൊണ്ടുപോയി ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച കേസിൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലായി.

ക​ൽ​പ്പ​റ്റ / വയനാട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ളെ മൈസൂരിലേക്ക് കൂട്ടികൊണ്ടുപോയി ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച കേസിൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലായി. ക​മ്പ​ള​ക്കാ​ട് വെ​ള്ള​രി​ക്കാ​വി​ൽ മു​ഹ​മ്മ​ദ് നൗ​ഫ​ൽ(18), ക​ണി​യാ​മ്പ​റ്റ പൊ​ങ്ങി​ണി ചീ​ക്ക​ല്ലൂ​ര്‍​കു​ന്നി​ല്‍​ക്കോ​ണം എ.​കെ. ഷ​മീം (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തിനെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മറ്റൊരു പെ​ൺ​കു​ട്ടി കൂ​ടി പീ​ഡ​ന​ത്തി​നി​ര​യ വിവരം കണ്ടെത്തുന്നത്. പു​തു​വ​ത്സ​ര ദി​ന​ത​ലേ​ന്ന് ഇ​വ​ർ പെ​ൺ​കു​ട്ടി​ക​ളെ മൈ​സൂ​രി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ, പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ല്‍ നിയമം തുടങ്ങിയ വകുപ്പുകളിൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കേസെടുത്തിട്ടുണ്ട്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button