മയക്ക് മരുന്നുമായി രണ്ട് യുവാക്കൾ മലപ്പുറത്ത് പിടിയിലായി.
NewsKeralaNationalHealthCrime

മയക്ക് മരുന്നുമായി രണ്ട് യുവാക്കൾ മലപ്പുറത്ത് പിടിയിലായി.

മലപ്പുറം /മലപ്പുറത്ത് എം ഡി എം എ, എൽ എസ് ഡി മയക്കുമരുന്നുകളുമായി രണ്ടു യുവാക്കൾ പിടിയിലായി. മലപ്പുറം ടൗണിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ എം ഡി എം എയും എൽ എസ് ഡി സ്റ്റാമ്പുകളും പിടികൂടുകയായിരുന്നു.

മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24), കൂട്ടാളി കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗശീൻ (23) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

എം ഡി എം എയുടെ 232 പാക്കറ്റുകൾ, എട്ട് എൽ എസ് ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് കലാമുദ്ദീനും സംഘവും ചേർന്ന് പിടികൂടിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button