കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താത്പര്യവുമായി യുഎഇ
NewsGulfNational

കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താത്പര്യവുമായി യുഎഇ

ദുബായ്: കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താത്പര്യം അറിയിച്ച് യുഎഇ. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എ. അഹ്ലിയാണ് ഇക്കാര്യം അറിയിച്ച് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് നല്‍കിയത്.

കണ്ണൂര്‍ കൂടാതെ അമൃത്‌സര്‍, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ഗോവ, ഭുവനേശ്വര്‍, ഗുവാഹത്തി, പൂനെ മേഖലകളില്‍ സര്‍വീസ് അനുവദിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നിന്നാണ് യുഎഇ വിമാന സര്‍വീസ് നടത്തുന്നത്. യുഎഇ വിമാന കമ്പനികളെ കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താന്‍ അനുവദിക്കരുതെന്നാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Post Your Comments

Back to top button