GulfUncategorized

പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാൻ ശ്രമം; യുഎയിൽ കമ്പനി ഉദ്യോഗസ്ഥർ പിടിയിൽ

അബുദാബി: അബുദാബി പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ഒരു കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴി അബുദാബി പൊലീസ് തന്നെയാണ് ഇത് പുറത്തുവിട്ടത്.

പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ജോലിയിൽ കൃത്രിമം കാണിക്കാനും മേലുദ്യോഗസ്ഥർക്ക് തെറ്റായ വിവരം നൽകാനുമാണ് കമ്പനി അധികൃതർ കൈക്കൂലി വാഗ്ദാനം ചെയ്‍തതെന്ന് അബുദാബി പൊലീസ് അഴിമതി വിരുദ്ധ വിഭാഹം തലവൻ ലെഫ്. കേണൽ മതർ മദാദ് അൽ മുഹൈരി പറഞ്ഞു. എന്നാൽ ഇത് സ്വീകരിക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ കൈക്കൂലി നൽകാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കുകയും ഇവരെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്‍തു.

അബുദാബി പൊലീസിന്റെ ആത്മാർത്ഥതയെയും നിയമം ലംഘിക്കുന്നവരെ തടയാനുള്ള അവരുടെ ശ്രമങ്ങളെയും പൊലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്‍റൂഇ അഭിനന്ദിച്ചു. അഴിമതി സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നവർ 8002626 എന്ന നമ്പറിൽ വിളിച്ചോ 2828 എന്ന നമ്പറിൽ എസ്എംഎസ് അയച്ചോ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button