ഉദയ്പുര്‍ കൊലപാതകം: നിര്‍ദേശം വന്നത് പാക്കിസ്ഥാനില്‍ നിന്ന്, സൂത്രധാരന്‍ സല്‍മാന്‍
NewsNational

ഉദയ്പുര്‍ കൊലപാതകം: നിര്‍ദേശം വന്നത് പാക്കിസ്ഥാനില്‍ നിന്ന്, സൂത്രധാരന്‍ സല്‍മാന്‍

ഉദയ്പുര്‍: കനയ്യലാലിന്റെ കൊലപാതകത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനിലുള്ള സല്‍മാന്‍ എന്ന വ്യക്തിയാണെന്ന് എന്‍ഐഎ. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദേശിച്ചിരുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി.

മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പുര്‍ കേസിന് ബന്ധമുള്ളതായി എന്‍ഐഎ സംശയിക്കുന്നുണ്ട്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ച നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകളുണ്ടായിരുന്നു.

കൊലയാളികള്‍ ക്രൂരമായ കൊലപാതകം ചിത്രീകരിക്കുകയും പിന്നീട് ഒരു വീഡിയോയില്‍ അതിനെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു. 46 കാരനായ തയ്യല്‍ക്കാരന്റെ ശരീരത്തില്‍ 26 കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയ്ക്കൊടുവിലാണ് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Post Your Comments

Back to top button