
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഉദ്ധവ് താക്കറെയ്ക്ക് തരിച്ചടി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സമയമെടുക്കുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. കോടതി വിധി വരുന്നതുവരെ സ്പീക്കര്‍ ഒരു തീരുമാനവും എടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.
ഏക്നാഥ് ഷിന്‍ഡെയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച നടപടിക്കെതിരെയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിലെത്തിയത്. എംഎല്‍എമാരെ അയോഗ്യരാക്കിയത് സംബന്ധിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കണമെന്ന് താക്കറെ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടന ബെഞ്ച് രൂപീകരിച്ചതിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാനാവൂ എന്നും ഇതിന് സമയമെടുക്കുമെന്നും കോടതി പറഞ്ഞു.
Post Your Comments