മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു
NewsNational

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. താക്കറെയുടെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് അദ്ദേഹം നിയമസഭയില്‍ തെളിയിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രാജി. ഓണ്‍ലൈനില്‍ നടത്തിയ അഭിസംബോധനയിലാണ് താക്കറെ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു. ഞങ്ങള്‍ സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. ജനാധിപത്യം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അംഗത്വവും രാജിവയ്ക്കുന്നതായി ഉദ്ധവ് അറിയിച്ചു. 15 എംഎല്‍എമാരുടെ സംഘമായി ചുരുങ്ങിയ ഉദ്ധവ് പക്ഷം നാളെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്റ്റേ ചെയ്യണമെന്ന് ഇന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. നാളെ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും ഫലം ജൂലൈ 11ന് നല്‍കുന്ന വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

താക്കറെയുടെ ചേരി ആവശ്യപ്പെട്ടതുപോലെ വിമത എംഎല്‍എമാരെ അയോഗാര്യക്കണോ എന്നായിക്കും ജൂലൈ 11ന് കോടതി വിധി പറയുക. സമയം നീട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഉദ്ധവ് താക്കറെയും സംഘവും കോടതിയുടെ ഇടപെടല്‍ തേടിയത്. മുതിര്‍ന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ 39 എംഎല്‍എമാരാണ് വിമതപക്ഷത്തുള്ളത്.

ഉദ്ധവ് പക്ഷത്തേക്കാള്‍ കൂടുതല്‍ എംഎല്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അതിനാല്‍ തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും എക്‌നാഥ് ഷിന്‍ഡെ വിഭാഗം അവകാശപ്പെടുന്നു. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്നുണ്ടാക്കിയ മഹാ വികാസ് അഘാഡി സഖ്യം ശിവസേന ഉപേക്ഷിക്കണമെന്നായിരുന്നു വിമത ക്യാംപിന്റെ ആവശ്യം. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കണമെന്നും വിമതര്‍ ആവശ്യപ്പെട്ടു.

Related Articles

Post Your Comments

Back to top button