
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അടിയന്തിര പ്രമേയ ചർച്ചയിൽ, യുഡിഎഫിനെ പഴിചാരി മുൻമന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ.തുറമുഖ നിര്‍മ്മാണം തുടരണോ നിര്‍ത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തില്‍ സഭയില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ എം വിന്‍സന്റ് എംഎല്‍എയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.തുറമുഖ നിർമ്മാണം നിർത്തി വെക്കണോയെന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കിയാൽ നല്ലതെന്ന് സജി ചെറിയാൻ പറഞ്ഞു. ‘കരാറിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എല്‍ഡിഎഫ് അല്ല. എല്ലാ പരിസ്ഥിതി പഠനങ്ങളും അനുമതികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലഭിച്ചതെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തീരശോഷണം ഉണ്ടാകില്ലെന്ന് യുഡിഎഫ് കാലത്ത് സഭയില്‍ അറിയിച്ചിരുന്നു. പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യുഡിഎഫ് ആണ്. പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കിയത് കോണ്‍ഗ്രസുകാരാണ്. പബ്ലിക്ക് ഹിയറിംഗ് അടക്കം നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ട് വലിയ ബാധ്യതകൾ എൽഡിഎഫിന് മേൽ വച്ചു. സ്ഥലം എംപി ശശി തരൂരിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട നിലപാട് എന്താണ്? അത് പറയാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
Post Your Comments