മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കും
NewsKerala

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കും

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന ആവശ്യം നിയസഭയില്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. സജി ചെറിയാന്‍ സത്യാപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ നടപടിപോലും ഭരണഘടനയ്ക്ക് എതിരാണെന്നും അതിനാല്‍ ഈ വിഷയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാകും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും നോട്ടിസ് നല്‍കുക. വിഷയം സഭയ്ക്ക് അകത്തും പുറത്തും സജീവമാക്കാനാണ് യുഡിഎഫിന്റെ നീക്കം. രാജിയാവശ്യം സിപിഎം കേന്ദ്രനേതൃത്വം ഇന്നലെ തള്ളി.

സംസ്ഥാന നേതൃത്വം മന്ത്രിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ട്. പ്രത്യേകിച്ച് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തിരുത്താനോ തള്ളാനോ മന്ത്രി തയ്യാറാകാത്ത സാഹചര്യത്തില്‍. പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ട കടമയെന്ന നിലയിലാണ് മന്ത്രി ഇതിനെ ഇന്നലെ നിയമസഭയില്‍ വ്യാഖ്യാനിച്ചത്.

Related Articles

Post Your Comments

Back to top button