ശിവസേന നിയമസഭാ കക്ഷി ഉദ്ധവിനെ കൈവിട്ടു; 38 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം, രാജിവച്ചേക്കുമെന്ന് സൂചന
NewsNational

ശിവസേന നിയമസഭാ കക്ഷി ഉദ്ധവിനെ കൈവിട്ടു; 38 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം, രാജിവച്ചേക്കുമെന്ന് സൂചന

മുംബൈ: ശിവസേനയിലും വിമതര്‍ പിടിമുറുക്കിയതോടെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ഇരട്ടപ്രഹരം. വിമതപക്ഷത്ത് എത്തിയ എംഎല്‍എമാരുടെ 38 ആയി. നിയമസഭാ കക്ഷിയില്‍ വിമതര്‍ക്ക് മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തണയായി. ഇത് ചൂണ്ടിക്കാട്ടി വിമതര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ചിഹ്നമടക്കം സ്വന്തമാക്കി ഔദ്യോഗികപക്ഷമാകാനണ് ഇവരുടെ നീക്കം. ഭൂരിപക്ഷം നഷ്ടമായതിനാല്‍ ഉദ്ധവ് ഇന്നുതന്നെ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ട്.

പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഫലം കാണാതായതോടെയാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ചു. പടയിറങ്ങുംമുന്‍പ് ഉദ്യോഗസ്ഥരോട് യാത്രപറയാനായിട്ടാണ് ഔദ്യോഗക അജണ്ടകളില്ലാതെ യോഗം വിളിച്ചിരിക്കുന്നതെന്നാണ് മനസിലാകുന്നത്.

അതേസമയം, മുഖ്യമന്ത്രിപദം കൈമാറാമെന്ന ഉദ്ധവ് താക്കറെയുടെ വാഗ്ദാനം വിമതരുടെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തള്ളി. കൂടുതല്‍ എംഎല്‍എമാര്‍ പക്ഷത്തേക്ക് എത്തിയതോടെ മുന്‍ നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഷിന്‍ഡെ. ഇതിനിടെ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപിയും എത്തി. ബിജെപിയുമായി ലയിക്കാനുളള വാഗ്ദാനം ഷിന്‍ഡെ സ്വീകരിച്ചില്ല.

തുടര്‍ന്ന് ഉപമുഖ്യമന്ത്രി പദം വ്ഗാദനം ചെയ്തതായി മറാത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ എട്ട് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവും ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിസഭയില്‍ രണ്ടു സീറ്റുകളും ബിജെപിയുടെ വാഗ്ദാനങ്ങളുടെ പട്ടികയിലുണ്ട്.

Related Articles

Post Your Comments

Back to top button