ഉദ്ധവ് താക്കറേയ്ക്ക് കോവിഡ്.ഫഡ്നാവിസിൻ്റെ വീട്ടിൽ ബിജെപി കോർ കമ്മിറ്റി യോഗം.
NewsNational

ഉദ്ധവ് താക്കറേയ്ക്ക് കോവിഡ്.ഫഡ്നാവിസിൻ്റെ വീട്ടിൽ ബിജെപി കോർ കമ്മിറ്റി യോഗം.

മുംബൈ : മഹാരാഷ്ട്രയിലെ അധികാര നാടകം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായ റിപ്പോർട്ടുകൾ പുറത്ത്. എൻ സിപി നേതാവ് ശരത് പവാറുമായി സംസാരിച്ച ശേഷം ഇന്ന് തന്നെ ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും. ശിവസേനയുടെ മുഴുവൻ വിമത എം എൽ എ മാരും ബിജെപിയെ പിന്തുണച്ചു കൊണ്ടുള്ള കത്തിൽ ഒപ്പു വെച്ചതോടെയാണ് രാജി വെക്കാൻ ഉദ്ധവ് താക്കറേ തീരുമാനിച്ചത്.46 എം എൽ എ മാർ തനിക്ക് പിന്തുണ നൽകുന്നതായാണ് വിമത ശിവസേനാ വിഭാഗത്തെ നയിക്കുന്ന ഏകനാഥ് ഷിൻഡേ അവകാശപ്പെടുന്നത്.

ബിജെപിക്കുള്ള പിന്തുണ കത്തുകളുമായി ഏകനാഥ് ഷിൻഡേ മഹാരാഷ്ട്ര ഗവർണറെ കാണുമെന്ന് റിപ്പോർട്ടുകളുണ്ട്.വൈകിട്ട് 5 മണിയോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജി വെക്കുമെന്നാണ് കരുതുന്നത്.നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാറുണ്ടാക്കാതെ രണ്ടര വർഷവും പൊരുതി നിന്ന ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിലുള്ള ബിജെപിയ്ക്ക് സംഘടനാപരമായി വലിയ വിജയമാണ് മഹാരാഷ്ട്രയിലേത്. ബിജെപി മുഖ്യമന്ത്രിയുടെ കീഴിൽ വിമത ശിവസേന മന്ത്രിമാർ കൂടി ഉൾപ്പെടുന്ന മുന്നണി മന്ത്രിസഭയുണ്ടാക്കാനാണ് ഇവിടെ ബിജെപി താൽപ്പര്യപ്പെടുന്നത്. അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രി സ്ഥാനം ഏകനാഥ് ഷിൻഡേയ്ക്ക് നൽകിക്കൊണ്ടുള്ള തീരുമാനം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകില്ല.

മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങുന്നതാവില്ല ഏകനാഥ് ഷിൻഡേ ഉയർത്തുന്ന വെല്ലുവിളിയെന്ന സൂചനയും പുറത്തു വരുന്നുണ്ട്.ഷിൻഡേയുടെ ശക്തി കേന്ദ്രമായ താനേയിലും ശിവസേനയ്ക്ക് തട്ടകം നഷ്ടമാകുമെന്നാണ് സൂചന. താനേയിലേയും മുംബൈയിലേയും നിരവധി ശിവസേന കോർപ്പറേഷൻ കൌൺസിലർമാർ ഏകനാഥ് ഷിൻഡേക്ക് ഇതിനകം തന്നെ പിന്തുണ അറിയിച്ചു കഴിഞ്ഞു.44 കോൺഗ്രസ് എം എൽ എമാരിൽ 30 പേർമാത്രമാണ് ഇന്നലത്തെ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തതെന്നത് കോൺഗ്രസിനും നെഞ്ചിടിപ്പ് കൂട്ടുന്നു.

Related Articles

Post Your Comments

Back to top button