CrimeLatest NewsNationalNews

വയറ്റില്‍ ഗുളിക രൂപത്തില്‍ മയക്കുമരുന്ന്; ഉഗാണ്ടക്കാരിയെ കുടുക്കിയത് കസ്റ്റംസിന്റെ സംശയം

കോയമ്പത്തൂര്‍: കോടിക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉഗാണ്ട സ്വദേശിനിയെ കുടുക്കിയത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംശയം. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായും അതുമാറി.

എയര്‍ അറേബ്യ വിമാനത്തിലെത്തിയ ഉഗാണ്ട സ്വദേശിനി സാന്ദ്രനന്റെസ്റ്റയാണ് കസ്റ്റംസിന്റെ വലയിലായത്. മെയ് ആറിനാണ് സാന്ദ്രനന്റെസ്റ്റ കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയത്. യുവതിയുടെ പെരുമാറ്റത്തിലും നീക്കങ്ങളിലും സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വയറ്റില്‍ ഗുളിക രൂപത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ 81 ഗുളികകള്‍ ഉണ്ടെന്ന് വ്യക്തമായി. 892 ഗ്രാം മയക്കുമരുന്നാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. യുവതി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നിന് രണ്ടരകോടിയോളം രൂപ വില കണക്കാക്കപ്പെടുന്നു. ഡിആര്‍ഐ കോടതിയില്‍ ഹാജരാക്കിയ സാന്ദ്രനന്റെസ്റ്റയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Back to top button