യുകെഎംകെ സീഡ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നടത്തി
NewsKeralaLocal News

യുകെഎംകെ സീഡ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നടത്തി

കക്കാട്: യുഎഇ കക്കാട് മഹല്ല് കൂട്ടായ്മയും സീഡും സംയുക്തമായി യുകെഎംകെ സീഡ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നടത്തി. കക്കാട്, അത്താഴക്കുന്ന്, പളളിപ്രം മഹല്ലുകളില്‍ നിന്ന്, ഡോക്ടറേറ്റ് നേടിയവര്‍, വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ചവര്‍, ഗവണ്‍മെന്റ് ജോലി ലഭിച്ചവര്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, പ്രൊഫഷനല്‍ ബിരുദ ധാരികള്‍, 10,12, ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍, ഹാഫിളുകള്‍, മത ബിരുദധാരികള്‍, മദ്രസ്സ പൊതു പരീക്ഷകളില്‍ മികവ് തെളിയിച്ചിവര്‍ തുടങ്ങിയവരെ അനുമോദിച്ചു.

കെ.വി. സുമേഷ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെല്ലുവിളികള്‍ നേരിടുന്ന പുതിയ ലോകത്ത് മികവുറ്റ വിദ്യാഭ്യാസം നേടിയെടുക്കുന്നതിനെക്കുറിച്ച് വാചാലനായ എംഎല്‍എ മാതാപിതാക്കളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് പറഞ്ഞു. സീഡ് കണ്‍വീനര്‍ കെ.നിഷാദ്, യുകെഎംകെ പ്രസിഡന്റ് വി.സി. മുഹമ്മദ് ഇസ്മായില്‍, കണ്ണൂര്‍ കോര്‍പ-റേഷന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button