ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് ഉക്രൈന്‍
NewsWorld

ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് ഉക്രൈന്‍

കീവ്: ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് ഉക്രൈന്‍. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ മിന്‍സ്‌കില്‍ നിന്ന് ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതിനാലാണ് ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ ഉക്രൈന്‍ നിരസിച്ചത്. ബെലാറസ് നേതാവ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുടെ ‘നിന്ദ്യമായ’ ആശംസകള്‍ നിരസിക്കുന്നതായാണ് ഉക്രൈന്റെ പ്രതികരണം.

സോവിയറ്റ് യൂണിയനില്‍ നിന്ന് ഉക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 31ാം വാര്‍ഷികത്തിലാണ് തന്റെ വെബ്സൈറ്റില്‍ അപ്രതീക്ഷിതമായി ലുകാഷെന്‍കോ ഉക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ബലാറസ് കുറിച്ചിരുന്നത്.

റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലാറസ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈനിലേക്ക് ആയിരക്കണക്കിന് സൈനികരെ അയക്കുന്നതിനും വ്യോമാതിര്‍ത്തിയില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കുന്നതിനും റഷ്യയെ ബെലാറസ് സഹായിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button