ട്വന്റി20 പരമ്പരയില്‍നിന്ന് ഷമിക്ക് പകരം ഉമേഷ് യാദവ്
Sports

ട്വന്റി20 പരമ്പരയില്‍നിന്ന് ഷമിക്ക് പകരം ഉമേഷ് യാദവ്

മുംബൈ: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ മുഹമ്മദ് ഷമി കളിച്ചേക്കില്ല. ഷമിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ട്വന്റി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്. പകരം ഉമേഷ് യാദവ് കളിച്ചേക്കും. നിലവില്‍ പരിക്കുമൂലം കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണ് ഉമേഷ്. ഫിറ്റ്നസ് തെളിയിച്ചതിന് ശേഷമായിരിക്കും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുക.

സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഷമിക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ അറിയിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഷമിക്കുള്ളതെന്നും ഷമി ഐസോലേഷനില്‍ തുടരുമെന്നും നെഗറ്റീവായതിന് ശേഷം ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വ്യക്തമാക്കി.

അതേസമയം, ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ കൊല്‍ക്കത്തക്കായി ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പായി ഷമി ആരോഗ്യക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

Related Articles

Post Your Comments

Back to top button