'ഹയ്യാ കാര്‍ഡ്' ഉടമകള്‍ക്ക് ഉംറ വിസ സൗജന്യം
GulfNews

‘ഹയ്യാ കാര്‍ഡ്’ ഉടമകള്‍ക്ക് ഉംറ വിസ സൗജന്യം

റിയാദ്: ‘ഹയ്യാ കാര്‍ഡ്’ ഉടമകള്‍ക്ക് ഉംറ വിസ സൗജന്യമ നല്‍കികൊണ്ടുള്ള അനുമതി പ്രാബല്യത്തില്‍ വന്നു. ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ഖത്തറിന്റെ ‘ഹയ്യാ കാര്‍ഡ്’ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലെത്തി ഉംറ തീര്‍ഥാടനവും മദീന സിയാറത്തും നടത്താനുള്ള അനുമതിയാണ് പ്രാബല്യത്തില്‍ വന്നത്. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സൗദി അറേബ്യയുടെ വിസാ പ്ലാറ്റ്ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും ലഭ്യമാക്കും.

കൂടാതെ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വരാനും പുറത്തുപോകാനും സാധ്യമാകും. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലെത്താം. ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button