'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ': സീതാറാം യെച്ചൂരി
KeralaNewsPoliticsNational

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: സീതാറാം യെച്ചൂരി

ന്യൂ ഡല്‍ഹി: വിവാദ ബിബിസി ഡോക്യുമെന്ററിക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയെക്കാള്‍ മോശമാണെന്നും യച്ചൂരി പറഞ്ഞു.

കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയിരുന്നു. എറണാകുളം ലോകോളേജിലും, പാലക്കാട് വിക്ടോറിയ കോളേജിലും പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

കൂടാതെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. ഇതിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി. ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related Articles

Post Your Comments

Back to top button