
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ മണിപ്പുര്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദിവസങ്ങള്‍ക്കകം മണിപ്പുരിലെത്തുമെന്നും അവിടെ. ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെയാണ് സംസ്ഥാനത്തേക്ക് നേരിട്ടെത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. കോടതി വിധിക്കുശേഷവും മണിപ്പുരില്‍ സംഘര്‍ഷമുണ്ടായി. ഇരുപക്ഷവുമായി സംസാരിച്ച് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെടും. ഇരുകൂട്ടര്‍ക്കും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചിരുന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ബിഷ്നുപുര്‍ ജില്ലയിലായിരുന്നു സംഭവം. ഇതോടെ നേരത്തേ ഇളവുവരുത്തിയിരുന്ന കര്‍ഫ്യൂ മൂന്ന് ജില്ലകളില്‍ വീണ്ടും കര്‍ശനമാക്കിയിരുന്നു.
ഒരു മാസത്തോളമായി തുടരുന്ന കലാപം ഒന്ന് അടങ്ങിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 74 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Post Your Comments