ക്രിമിനല്‍ നടപടിച്ചട്ട നിയമം ഭേദഗതി ചെയ്ത് യുപി
News

ക്രിമിനല്‍ നടപടിച്ചട്ട നിയമം ഭേദഗതി ചെയ്ത് യുപി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ക്രിമിനല്‍ നടപടിച്ചട്ട നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. ഇനിമുതല്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് യുപിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. വ്യാഴാഴ്ചയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനവുമായി ബന്ധപ്പെട്ട് 1973 ലെ സിആര്‍പിസിയുടെ 438-ാം വകുപ്പില്‍ ഭേദഗതി നിര്‍ദ്ദേശിക്കുകയും ഐക്യകണ്‌ഠ്യേനെ സഭ പസാക്കുകയുമായിരുന്നു. പോക്‌സോ നിയമം, സ്ത്രീകളുടെ മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാം നിയമം ബാധകമായിരിക്കും.

പൊതു സ്ഥലങ്ങളിലെ എല്ലാ അക്രമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് റിക്കവറി ഓഫ് ഡാമേജ് ടു പബ്ലിക് ആന്‍ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആക്ട് 2020 നടപ്പിലാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതും, ഇരകളേയും സാക്ഷികളേയും സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ ഭേദഗതി നിയമത്തിലൂടെ തടയാന്‍ സാധിക്കുമെന്ന് ഉത്തര്‍ പ്രദേശ് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതി നിയമവും സഭയില്‍ പാസാക്കി. ലഹളകളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ഈ നഷ്ടപരിഹാര തുക പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button