'യുപിക്ക് ഈ മാറ്റമാണ് ആവശ്യം'; യോഗി സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര
NewsKerala

‘യുപിക്ക് ഈ മാറ്റമാണ് ആവശ്യം’; യോഗി സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തി യുണിസെഫ് ഗുഡ്‌വില്‍ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വലിയ മാറ്റങ്ങളാണ് യുപിയില്‍ കാണുന്നതെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

‘കഴിഞ്ഞ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍, ഞാന്‍ ഇവിടെ ഒരു വലിയ മാറ്റമാണ് കണ്ടത്. വാസ്തവത്തില്‍ യുപിക്ക് ഇത് ആവശ്യമായിരുന്നു. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. കുട്ടികളുടെ പോഷകാഹാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു്. വാസ്തവത്തില്‍ യുപിക്ക് ഇത് ആവശ്യമായിരുന്നു. രാജ്യത്തെ ആദ്യത്തെ പോഷകാഹാര ആപ്പ് ഇവിടെയാണ് ആരംഭിച്ചത്. ആപ്പിലൂടെ അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രമല്ല പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കാനും സഹായിക്കാനും കഴിയും’, പ്രിയങ്ക ചോപ്ര പറഞ്ഞു.

Related Articles

Post Your Comments

Back to top button