ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി വേണം; സുപ്രിം കോടതി
NewsNational

ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി വേണം; സുപ്രിം കോടതി

ന്യൂഡല്‍ഹി: ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വ്യക്തമാക്കി സുപ്രിം കോടതി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള ലഹരി കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നീരിക്ഷണം. ലഹരി വില്‍പനയ്ക്ക് പിന്നാലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. പിടിയിലാകുന്നത് ചെറുകിടക്കാര്‍ മാത്രമാണ്. വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുന്നു. മുഴുവനായി ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംസ്ഥാനങ്ങള്‍ ഈ വിഷയത്തിന് അതീവ പ്രാധാന്യം നല്‍കണം. അതിര്‍ത്തി മേഖലകളിലടക്കം ലഹരിക്കടത്ത് കൂടുന്നു. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നീരീക്ഷണം.

Related Articles

Post Your Comments

Back to top button