റഷ്യയുമായുള്ള വ്യാപര ഇടപാടുകളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കന്‍ ശ്രമം
NewsNationalWorld

റഷ്യയുമായുള്ള വ്യാപര ഇടപാടുകളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കന്‍ ശ്രമം

മുംബൈ: റഷ്യന്‍ കപ്പലുകള്‍ക്ക് മുംബൈ തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം നിരാകരിച്ച് ഇന്ത്യ. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലാണ് ഈ ആവശ്യം ഉന്നയിച്ച് മുംബൈ പോര്‍ട്ടിന് കത്തയച്ചത്. ഈ കത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞ് അധികൃതര്‍ കത്ത് മന്ത്രാലയത്തിന് കൈമാറി.

അതിന് മറുപടിയായി വിദേശകാര്യമന്ത്രാലയം പറഞ്ഞത് അന്താരാഷ്ട്രതലത്തില്‍ ദേശീയതാത്പര്യം മുന്‍നിര്‍ത്തി വാണിജ്യപങ്കാളികളുമായി ഇടപാടുകള്‍ നടത്തേണ്ടത് ഇന്ത്യയുടെ പരമാധികാരമാണെന്നും അതില്‍ അമേരിക്ക കൈകടത്തേണ്ട ആവശ്യമില്ലെന്നുമാണ്. റഷ്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ ഇന്ത്യ അപ്പാടെ തള്ളിക്കളഞ്ഞു.

റഷ്യയില്‍ നിന്നും വളരെ വില കുറച്ച് കിട്ടുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതി തടയാനുള്ള അമേരിക്കയുടെ ശ്രമമാണ് ഈ കത്തിലൂടെ പുറത്തുവന്നത്. മുംബൈ തുറമുഖത്ത് ഒരു കപ്പലിനെയും തടയില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button