Latest NewsNewsWorld

അഫ്ഗാനിലെ ഭീകരരെ തുരത്താന്‍ പാക്കിസ്ഥാനെ അവഗണിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഭീകരരെ തുരത്താന്‍ പുതിയ വഴിതേടി അമേരിക്ക. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഭീകരാക്രമണം നടന്നത് മുതല്‍ സാമ്പത്തികമായി നേട്ടമുണ്ടായ രാജ്യമാണ് പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ ശത്രുക്കളെ തേടിയെത്തിയ അമേരിക്കയ്ക്ക് താവളമൊരുക്കി സാമ്പത്തികമായും ആയുധങ്ങളായും വന്‍ നേട്ടമാണ് പാക് സര്‍ക്കാര്‍ കൊയ്തത്. എന്നാല്‍ മറുവശത്ത് കൂടി തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ പാലൂട്ടുന്നതായി ബിന്‍ ലാദന് ഒളിത്താവളം ഒരുക്കിയതോടെ അമേരിക്കയ്ക്ക് മനസിലാവുകയായിരുന്നു.

ഇതിന് പുറമേ അഫ്ഗാനില്‍ അമേരിക്ക ഒഴുക്കിയ ഡോളറിന്റെ നല്ലൊരു പങ്കും പാക് വിപണികളിലേക്കാണ് ഒഴുകിയിരുന്നത്. ഇപ്പോള്‍ അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറിയതോടെ ഡോളറിന്റെ ഒഴുക്ക് നിലയ്ക്കുകയും കടക്കെണിയിലായ പാക്കിസ്ഥാന്റെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയും ചെയ്തു. അമേരിക്കയില്‍ ട്രംപ് ഭരണത്തിന് ശേഷം ബൈഡന്‍ അധികാരമേറ്റതോടെ അമേരിക്ക വീണ്ടും തങ്ങളിലേക്ക് എത്തുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ ഏറെ ശ്രമിച്ചിട്ടും പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ ഫോണില്‍ പോലും ലഭ്യമാക്കാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞില്ല. ഈ പരിഭവം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇനി അഫ്ഗാനില്‍ ആവശ്യം വരുമ്പോള്‍ തങ്ങള്‍ വേണ്ടി വരും എന്ന പാക് മനക്കോട്ട തകര്‍ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഫ്ഗാനില്‍ ഭാവി ഇടപെടലുകളിലേക്കായി സൈനിക താവളം ഒരുക്കാന്‍ താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളെ അമേരിക്ക നോട്ടമിടുന്നു എന്നതാണ് റിപ്പോര്‍ട്ട്.

ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു. ഡ്രോണുകളുപയോഗിച്ച് അഫ്ഗാനില്‍ നിരീക്ഷണം നടത്തുന്നതിന് വേണ്ടിയാണ് ഇത്. താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ പ്രദേശങ്ങളില്‍ എന്ത് വില കൊടുത്തും താവളങ്ങള്‍ കണ്ടെത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഇത് പെന്റഗണിനെയും സെന്‍ട്രല്‍ കമാന്‍ഡിനെയും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്.

Related Articles

Back to top button