CrimeKerala NewsLatest News
സനൂപിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു

തൃശൂർ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. പ്രതികള്‍ ഒളിവില്‍ താമസിച്ച തണ്ടിലത്തെത്തിയായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഒന്നാം പ്രതി നന്ദന്‍, അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കുന്നംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകനായ മിഥുനും പ്രതികളും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് പ്രതികള്‍ സനൂപിനെ കുത്തികൊന്നത്