ചെന്നൈ: ബോളിവുഡ് ഗായകന് കെ.കെ.യുടെ സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ ഏഴായിരത്തില്‍ അധികംപേരെ പ്രവേശിപ്പിച്ചത് തെറ്റായിപോയെന്ന് ഗായിക ഉഷ ഉതുപ്പ്. സംഘാടകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നെന്നെന്നും ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിനോട് ഉഷ ഉതുപ്പ് പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കെ.കെ. ഹൃദയാഘാതംമൂലം മരിച്ചത്.
ആസ്വാദകരോട് ഏറെ സത്യസന്ധത പുലര്‍ത്തിയ, ഹൃദയം കൊണ്ടു പാടിയ കലാകാരനായിരുന്നു കെ.കെ. ഞാന്‍ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ച വേദിയാണ് നസ്രുള് മഞ്ച്. 2500 പേരെ മാത്രം ഉള്ക്കൊള്ളന്നിടയിടം. അവിടെ 7000 പേരെ പ്രവേശിപ്പിച്ചതാണ് വലിയ പ്രശ്നം. അത് ആരുടെ തെറ്റെന്നു വിമര്‍ശിക്കാന്‍ ഇല്ല. എങ്കിലും സംഘാടകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു- ഉഷ ഉതുപ്പ് പറഞ്ഞു.
അസ്വസ്ഥതകള്‍ ഉണ്ടെന്ന് പരിപാടിക്കിടെ കെ.കെ പല തവണ പറഞ്ഞിരുന്നു. കടുത്ത ചൂടില്‍ പാട്ടു പാടുന്നത് പ്രശ്നമാണെന്ന് മുന്‍പു പലതവണ താന്‍ സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും ഉഷാ ഉതുപ്പ് കൂട്ടിച്ചേര്‍ത്തു.
Post Your Comments