യു വി ജോസിന് സിബിഐയുടെ ക്‌ളീൻ ചീട്ടില്ല, മറുപടികളിൽ വിശ്വാസ്യത ഇല്ല, ഹാജരാക്കിയ രേഖകളിലും സംശയത്തിന്റെ നിഴലുകൾ.

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപെട്ടു സിഇഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. നീണ്ട ഒൻപത് മണിക്കൂർ നേരമാണ് സി ബി ഐ യു വി ജോസിനെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസെന്ന നിലയിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. അതേസമയം യു വി ജോസിന് സിബിഐയുടെ ക്‌ളീൻ ചീട്ടില്ല. ചോദ്യങ്ങൾക്ക് ജോസ് നൽകിയ മറുപടികളിൽ വിശ്വാസ്യത ഇല്ല. മാത്രമല്ല സർക്കാരിന്റേതായി ഹാജരാക്കിയ രേഖകളിലും സംശയത്തിന്റെ നിഴലുകൾ.
കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം ഉണ്ട്. നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദിച്ചറിഞ്ഞത്തിൽ വിശ്വാസ്യത ഇല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ജോസിനോട് ആവശ്യപെട്ടിരുന്നതാണ്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, വടക്കാഞ്ചേരി നഗരസഭയുടെ ഉടസ്ഥാവകാശം സംബന്ധിച്ച രേഖകൾ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ നിർദേശിച്ചിരുന്നത്.