
കൊച്ചി: ഗുരുജി ഗോള്‍വാള്‍ക്കറിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്ത ഫോട്ടോകള്‍ പുറത്ത്. 2013ല്‍ ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനമായ ഭാരതീയ വിചാരകേന്ദ്രം തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെയും 2006ല്‍ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനയ്ക്കപ്പടി സ്കൂളില്‍ നടന്ന മതഭീകരവാദത്തെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മന്ത്രി സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെടുത്തി വി.ഡി. സതീശന് നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്. ആര്‍എസ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത വി.ഡി. സതീശന് ഗോള്‍വാള്‍ക്കറിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്ന ചോദ്യം വ്യാപകമായിരിക്കുകയാണ്. എന്നാല്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നാണ് വി.ഡി. സതീശന് പറയുന്നത്.
Post Your Comments