Kerala NewsLatest NewsNews

ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല, ഇടത് സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ

സംസ്ഥാന സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ എംഎൽഎ രം​ഗത്ത്. പി എസ് സി വഴി യുള്ള നിയമനങ്ങൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവിരവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിൻവാതിൽ നിമയമനങ്ങൾ ചൂണ്ടി കാണിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോൾ കിട്ടിയത് 11674 പേർ എന്നാണ്. അഡ്വ. പ്രാൺകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്. രണ്ടാമത്തെ ഉത്തരമാണ് ശരിയെന്ന് അദ്ദേഹം പറയുന്നു. ഇത് സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും.
ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ലെന്നും പിന്നെ എങ്ങിനെയാണ് പി എസ് സി പരീക്ഷ എഴുതി കാത്ത് നിൽക്കുന്നവർ നിയമനം ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വിഡി സതീശൻ എംഎൽഎയുടെ കുറിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ?
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോൾ കിട്ടിയത് 11674 പേർ എന്നാണ്. അഡ്വ. പ്രാൺകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്. രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും. ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല. പിന്നെ എങ്ങിനെയാണ് PSC പരീക്ഷ എഴുതി കാത്ത് നിൽക്കുന്നവർ നിയമനം ലഭിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? …

Gepostet von V D Satheesan am Freitag, 16. Oktober 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button