
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ എം എം മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധി പിണറായിയുടെ പാര്‍ട്ടി കോടതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ്. കയ്യില്‍ രക്തക്കറയുള്ള പിണറായിക്ക് കൊന്നിട്ട് പക തീരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും ഇതിനോട് കേരള മനസാക്ഷി പ്രതികരിക്കുമെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ ‘വിധവ ആയത് അവരുടെ വിധി’യെന്നായിരുന്നു എം എം മണി ഇന്നലെ നിയസഭയില്‍ പറഞ്ഞത്. മണിയുടെ പരാമര്‍ശം അണ്‍പാര്‍ലമെന്ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കുമെന്ന് സ്പീക്കര്‍ ഇന്ന് വ്യക്തമാക്കി.
Post Your Comments