സിപിഎം ക്രിമിനലുകളും പൊലീസും ചെയ്യുന്നത് കേരളം കാണാത്ത അതിക്രമം: വി ഡി സതീശന്‍
NewsKerala

സിപിഎം ക്രിമിനലുകളും പൊലീസും ചെയ്യുന്നത് കേരളം കാണാത്ത അതിക്രമം: വി ഡി സതീശന്‍

തിരുവനന്തപുരം: കേരളം കാണാത്ത അതിക്രമമാണ് സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊടുപുഴയില്‍ കാഴ്ച നഷ്ടപ്പെട്ട ബിലാലിന്റെ കണ്ണിലേക്ക് പൊലീസ് അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

‘കേരളം കാണാത്ത ക്രൂരമായ അതിക്രമമാണ് സിപിഎം ക്രിമിനലുകളും പൊലീസും ചെയ്യുന്നത്. തൊടുപുഴയില്‍ തലയ്ക്ക് നോക്കി അടിക്കുകയായിരുന്നു പൊലീസ്. ഒരു കല്ലുപോലും ഞങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ല. ബിലാല്‍ മുഹമ്മദിനെ കണ്ണിന് നോക്കി അടിച്ച് നിലത്തിട്ടു. നിലത്തുവീണ ആളിന്റെ തലയില്‍ അടിച്ചു’.

‘ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോള്‍ വാഹനത്തില്‍നിന്ന് പുറത്തേക്ക് കിടന്ന കാലിലും അടിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. ഞങ്ങളിത് സഹിക്കില്ല. ഞങ്ങള്‍ ഇതിനെ ശക്തിയായി പ്രതിരോധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും’.- സതീശന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button