Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
വി.കെ. ഇബ്രാഹിം കുഞ്ഞിനെ 14ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

കൊച്ചി/ പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപെട്ടു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. വി.കെ. ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ നേരിട്ടെത്തി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കണ്ടശേഷമാണ് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആശുപത്രി മാറ്റത്തെക്കുറിച്ച് വിജിലന്‍സ് ആവശ്യം ഉന്നയിച്ചിട്ടില്ല.