Kerala NewsLatest NewsNews

പാചക വാതക വില വര്‍ധനയ്ക്ക് ഉക്രൈന്‍ യുദ്ധത്തെ പഴിചാരി വി. മുരളീധരന്‍

തിരുവനന്തപുരം: പെട്രോളിന്റെയും അവശ്യസാധനങ്ങുടെയുമൊക്കെ വില വര്‍ധനവിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിചിത്രമായ ഉത്തരങ്ങള്‍ നല്‍കി ട്രോളിന് ഇരയായിട്ടുള്ളയാളാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. മുരളീധരന്റെ വക വിചിത്ര വാചകങ്ങളില്‍ ഒന്നുകൂടി പിറവിയെടുത്തിരിക്കുന്നു. ഉക്രൈന്‍ യുദ്ധത്തില്‍ പിടിച്ചുതൂങ്ങിയാണ് പാചക വാതക വില വര്‍ധനയെ മുരളീധരന്‍ ന്യായീകരിച്ചത്.

പാചക വാതക വില വര്‍ധനയ്ക്ക് കാരണം ഉക്രൈന്‍ യുദ്ധമാണെന്ന തരത്തിലാണ് മുരളീധരന്റെ വാക്കുകള്‍. പാചക വാതക വില ഉയര്‍ന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഉക്രൈന്‍ യുദ്ധം ഇന്ത്യ വിചാരിച്ചാല്‍ നിര്‍ത്താനാകില്ലല്ലോ? എന്നായിരുന്നു മുരളീധരന്റെ വാദം.

വിലക്കയറ്റം തടയാന്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്രത്തെ പഴിചാരി രക്ഷപെടുന്നതായും മുരളീധരന്‍ കുറ്റപ്പെടുത്തി. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന് കിട്ടുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button