Kerala NewsLatest NewsNewsPolitics

മുഖ്യമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി; സമസ്ത വിഷയത്തില്‍ തുറന്നടിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: സമസ്ത വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്തയുടെ നേതാവ് പൊതുവേദിയില്‍ നിന്ന് വിലക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

സമസ്ത വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അദ്ദേഹം ആരെയാണ് ഭയക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏതു വകുപ്പ് പ്രകാരമാണ് അന്വേഷണം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. കേരളത്തില്‍ താലിബാന്‍ ഭരണമല്ല നടക്കുന്നത്. അതു പറയാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. മതമൗലിക വാദികള്‍ ഭരണത്തെ ഹൈജാക്ക് ചെയ്യുകയാണ്. പ്രതിപക്ഷം പരാജയമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button