
കണ്ണൂര്‍: വളപട്ടണം ഐഎസ് കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി. ഒന്നാം പ്രതി ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥില്‍രാജ്, രണ്ടാം പ്രതി വളപട്ടണം ചെക്കിക്കുളം സ്വദേശി അബ്ദുള്‍ റസാഖ്, അഞ്ചാം പ്രതി ചിറക്കര സ്വദേശി യു കെ ഹംസ എന്നിരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടെന്ന് കോടതി നിരീക്ഷിച്ചു.
ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നായി 15 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്. യുഎപിഎ വകുപ്പുകളും രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളുമാണ് തെളിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശിക്ഷ വിധിക്കും. പരാമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ 153 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളും കോടതി പരിശോധിച്ചു.
2016-ലാണ് പ്രതികള്‍ അറസ്റ്റിലായത്. സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്ക്കിയില്വച്ചാണ് ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. അഞ്ചുവര്‍ഷം വിചാരണത്തടവുകാരായി കഴിഞ്ഞതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് മിഥിരാജും അബ്ദുള്‍ റസാഖും കോടതിയോട് അഭ്യര്‍ഥിച്ചു. തീവ്രവാദ നിലപാടുകള്‍ ഉപേക്ഷിച്ചെന്നും പരാമവധി ചെറിയ ശിക്ഷ നല്‍കണമെന്നും ഹംസയും ആവശ്യപ്പെട്ടു.
Post Your Comments